ഭ്രാന്തി
കണ്ണുനീരുപോലും ഉപേക്ഷിച്ചവൾക്കിന്നാ-
ഗ്രഹമൊരു ഭ്രാന്തിയാവനത്രെ
ഇരുണ്ടഹാസ്യങ്ങൾക്കല്ലാതെ പൊട്ടിച്ചിരിക്കുവാനും
അട്ടഹാസം നിലക്കുന്നതിനുമുന്നേ
കാരണം തേടി-
യലയാതാർത്തു കരയാനും
ബാധ്യതകളില്ലാത്തിരുമ്പ് വളയകൊണ്ട് ബന്ധനസ്ഥയാക്കാനും
അവൾക്കിന്നൊരു മുഴു ഭ്രാന്തിയാവണമത്രേ...
മുന്നോട്ടുള്ളതോർത്തു വ്യാകുലപ്പെടാതിരിക്കാൻ
നേർക്കുവരുന്ന കൂരമ്പുകൾക്കുത്തരം നൽകാതിരിക്കാൻ
അനർത്ഥമാം ചിന്തകൾക്കാഹാരം നിഷേധിക്കാൻ
പിരിമുറുക്കങ്ങളെയെന്നേക്കുമായി താരാട്ടുപാടിയുറക്കാൻ
അവൾക്കിന്നൊരു ഭ്രാന്തിയാവാണമെത്രെ...
BY
Asna-second Year BBA
No comments:
Post a Comment