Monday, 4 November 2024

                                                                         വിശപ്പ്


പ്രതിരോധിക്കാനായിക്കെട്ടിയ വലയിൽ വീണതാരോ അതാണിരയെന്ന് ചുമരിലെ ചിലന്തി 


വിശന്നിരിക്കുമ്പോൾ മുന്നിൽ കാണുന്ന പാറ്റയുടെ ജീവിനെയോർത്ത് വിലപിക്കാൻ നേരമില്ലെന്ന് ക്ലോക്കിന്റെ മണ്ടയ്ലിരിക്കുന്ന പല്ലി


ജീവനെടുക്കുമെന്നറിയാതെയായിരുന്നു ചൂണ്ടക്കൊളുത്തിലെ ഇരയെക്കൊത്തിയതെന്ന് ചട്ടിയിൽ ചൂടാവുന്ന മീൻ 


ഏറ് കിട്ടുമെന്നറിഞ്ഞിട്ടും മീൻ കലത്തിലേക്ക് പറന്നെത്തിയത് വയറിന്റെ പ്രാണനാദം കേട്ടിട്ടെന്ന് കാക്ക 


ആട്ടിയോടിച്ചാലും വീണ്ടും കട്ടു തിന്നാൻ അടുക്കളയിൽ കയറുമെന്ന് പൂച്ച 


ഒന്നുമറിഞ്ഞുകൊണ്ടായിരിക്കില്ല, കാലിയായ വയറിലെ ആളിക്കത്തലുകളെ അടിച്ചമർത്താൻ മാത്രം 


ജീവനുള്ളവെക്കെല്ലാം വിശപ്പുണ്ടെന്നോർക്കെ 

കാലിവയറിനോട്‌ കാരുണ്യം കാണിക്കാം

ASNA 

SECOND YEAR BBA

No comments:

Post a Comment

  ഭ്രാന്തി   കണ്ണുനീരുപോലും ഉപേക്ഷിച്ചവൾക്കിന്നാ - ഗ്രഹമൊരു ഭ്രാന്തിയാവനത്രെ   ഇരുണ്ടഹാസ്യങ്ങൾക്കല്ലാതെ പൊട്ടിച്ചിരിക്കുവാനും ...