Monday, 19 August 2024

 എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ - MK Gandhi 



അഹിംസകൊണ്ട് ലോകത്തിലെ വിപ്ലവ താളുകളിൽ തന്റേതായ ഇടം കണ്ടെത്തിയ മഹത് വ്യക്തിയാണ് മഹാത്മാഗാന്ധി. ഇന്ത്യ എന്ന ഒരു വലിയ രാജ്യത്തിൻറെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകുകയും അവസാനം രാഷ്ട്രപിതാവായി തിരഞ്ഞെടുത്തതും അദ്ദേഹത്തെയാണ്. അതുകൊണ്ട് അദ്ദേഹത്തിൻറെ ജീവിതത്തെക്കുറിച്ച് പഠിക്കേണ്ടത് നമുക്ക് അനിവാര്യമാണ്. ആ വഴിയിൽ ഇറങ്ങുന്നവർ ആദ്യം വായിക്കേണ്ട പുസ്തകമാണ് "എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ" അദ്ദേഹത്തിൻറെ ജീവിതകാലം മുഴുവനും ഇതിലില്ല 1921 വരെയുള്ള അദ്ദേഹത്തിൻറെ ജീവിതമാണ് ഇതിൽ വിവരിച്ചിട്ടുള്ളത്.



ഇതിൽ എനിക്ക് ഏറ്റവും ഹൃദ്യമായി തോന്നിയത് തുടക്കത്തിൽ അദ്ദേഹം കുറിച്ചിടുന്ന വാക്കുകളാണ്, അദ്ദേഹം ഒരു സാധാരണ മനുഷ്യനായിരുന്നു പ്രവാചകനോ ദിവ്യനോ ആയിരുന്നില്ല എന്നുത്.




'ഗാന്ധി'യിൽ നിന്ന് 'മഹാത്മ'യിലേക്കുള്ള യാത്രയുടെ പ്രധാന ഭാഗമാണ് ഈ പുസ്തകത്തിൽ അദ്ദേഹം കുറിച്ചിടുന്നത്, നാലാളുകൾ കൂടുന്നിടത്ത് സംസാരിക്കാൻ നാണിച്ചുനിന്ന ഗാന്ധി എന്ന കുട്ടി സൗത്ത് ആഫ്രിക്കയിൽ ജനങ്ങളുടെ ഇടയിൽ സാമൂഹ്യ പ്രവർത്തനത്തിൽ ഏർപ്പെടുകയും ചുരുങ്ങിയ കാലം കൊണ്ട് അവിടെയുള്ള ജനങ്ങളുടെ മനസ്സിലേക്ക് സ്വാതന്ത്ര്യത്തിൻ്റെയും ജനാധിപത്യത്തിന്റെയും തുല്യതയുടെയും ആശയം സാധാരണക്കാരുടെ ചിന്തകളിലേക്ക് എത്തിക്കുകയും അവരുടെ പ്രിയപ്പെട്ട നേതാവായി ഗാന്ധി മാറുന്നതും ഇന്ത്യയിലേക്ക് വന്ന് ഇന്ത്യ എന്താണ് എന്ന് പഠിച്ച് പ്രവർത്തനങ്ങളിലേക്ക് ഇറങ്ങുകയും അവസാനഭാഗത്ത് കോൺഗ്രസിന്റെ പരിപാടികളിൽ പങ്കെടുക്കുന്ന ഗാന്ധിയെയും നമുക്ക് ഈ പുസ്തകത്തിൽ കാണാം



വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ചും സാധാരണ ചുറ്റുപാടിൽ വളർന്ന സമൂഹത്തിൽ വലിയ മാറ്റങ്ങൾ വേണമെന്ന് സ്വപ്നം കണ്ട് നടക്കുന്നവർക്ക് ഈ പുസ്തകം വലിയ ഒരു പാഠപുസ്തകം തന്നെയാണ്.



Aboobackar VP 

BSc Mathematics

  ഭ്രാന്തി   കണ്ണുനീരുപോലും ഉപേക്ഷിച്ചവൾക്കിന്നാ - ഗ്രഹമൊരു ഭ്രാന്തിയാവനത്രെ   ഇരുണ്ടഹാസ്യങ്ങൾക്കല്ലാതെ പൊട്ടിച്ചിരിക്കുവാനും ...